കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്ക്കും ഫാസിസത്തിനും എതിരെയും സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ചും സംഘടിപ്പിക്കുന്ന ആസാദി കി ഗൗരവ് യാത്ര ഇന്ന് ആരംഭിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം മൈലക്കാട് ജംഗ്ഷനിൽ പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും. കണ്ണനല്ലൂരിൽ നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14ന് പുനലൂരിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയും 15ന് ചിന്നക്കടയിൽ നടക്കുന്ന സമാപന സമ്മേളനം രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |