കൊല്ലം: ബി.ജെ.പി - ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരംഗ യാത്ര സംഘടിപ്പിച്ചു. കൊല്ലം പീരങ്കി മൈതാനിയിലെ മഹാത്മ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രകാശ് പാപ്പാടിക്ക് ദേശീയ പതാക കൈമാറി. യാത്ര കൊല്ലം നഗരം ചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു, സമാപന സമ്മേളനം ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രാജേശ്വരി രാജേന്ദ്രൻ, ശശികല റാവു, മോൻസി ദാസ്, ഹരീഷ് തെക്കടം, സുധാകരൻ പരുത്തിയറ, പി.ബിനി, വി.ഐ.വസന്തൻ, ശ്രീന ഉദയൻ,
ഡി.രമേശൻ, ജോമോൻ, ജലജൻ, മനുവിപിനൻ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |