ചവറ: മത്സ്യബന്ധനത്തിനിടെ നീണ്ടകര അഴിമുഖത്തുവച്ച് റോപ്പ് വലിക്കവേ കപ്പി തലയിൽ വീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. അസാം സ്വദേശി ബിറ്റു മണിദാസിനാണ് (28) പരിക്കേറ്റത്. ശക്തികുളങ്ങര സ്വദേശി സാംസൻ വലയറിയാന്റെ സാഹരമാതാ ബോട്ടിലെ തൊഴിലാളിയായിരുന്നു. രാത്രി 9 ഓടെ നീണ്ടകര കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ നീണ്ടകരയിലെത്തിച്ച തൊഴിലാളിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |