കരുനാഗപ്പള്ളി : സഹകരണ മേഖലയെ സംരക്ഷിക്കുക, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ആസൂത്രണ നീക്കം തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കെ.സി.ഇ.യു, കെ.സി.ഇ.സി എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നടന്ന സദസ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ആർ.സോമൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ബർണാഷാ അദ്ധ്യക്ഷനായി. സി.ലോകാനന്ദൻ, വി.വി.രേണുനാഥ്, ബി.മിനികുമാരി, ഒ.ഗീത, ജി.പ്രമോദ്, എം.കെ.മുംതാസ്, രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |