ചവറ: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി തേവലക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1ന് രാവിലെ 10 മണിക്ക് തേവലക്കര പടപ്പനാൽ ജംഗ്ഷനിൽ നിന്ന് ബി.എസ്.എൻ .എൽ ഓഫീസിലേക്ക് തൊഴിലാളി മാർച്ചും ധർണയും നടത്തുവാൻ ഐ.എൻ. ടി. സി .യു തേവലക്കര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്തു. നിസാർ മേക്കാടൻ അദ്ധ്യക്ഷനായി. വി. ശിവൻകുട്ടി പിള്ള, അനി അരിനല്ലൂർ, ജയശ്രീ കുറുപ്പ്, സൂസമ്മ പടിഞ്ഞാറ്റകരഎന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് മേഖലയിലെ കേന്ദ്ര സർക്കാരിന്റെ അശാസ്ത്രീയമായ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |