കൊട്ടാരക്കര: 20 രൂപയ്ക്ക് ഉച്ച ഊണൊരുക്കി കൊട്ടാരക്കരയിലെ കുടുംബശ്രീ മിഷന്റെ രുചി ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു. പൊതുവിപണിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യ വസ്തുക്കൾക്ക് പൊള്ളുന്ന വില നൽകേണ്ടി വരുന്ന കാലത്താണ് ജനകീയ ഹോട്ടലിന്റെ ജനകീയ വില പലർക്കും ആശ്വാസമാകുന്നത്. കൊട്ടാരക്കര നഗരസഭയുടെ സഹകരണത്തോടെ മാർത്തോമ്മാ ഗേൾസ് ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ തോരനും അച്ചാറും സാമ്പാറും രസവും പുളിശ്ശേരിയുമടങ്ങുന്ന ഊണാണ് ലഭിക്കുക. പാഴ്സൽ ഊണിന് 25 രൂപ നൽകണം. മീൻകറിയും മീൻ വറുത്തതും മുപ്പത്തഞ്ച് രൂപയ്ക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |