കൊട്ടാരക്കര: ബൈക്കിൽ കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊട്ടാരക്കര പള്ളിക്കൽ ഇടവുംപാലത്തിന് സമീപം പുതുവേലിൽ പുത്തൻവീട്ടിൽ ശ്രീകുമാർ(39), കൊട്ടാരക്കര മുസ്ളീംസ്ട്രീറ്റ് ശാസ്താംമുകളിൽ ചരുവിള വീട്ടിൽ ഷിബു(42) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 3ന് ഇഞ്ചക്കാട്- പള്ളിക്കൽ റോഡിൽ വച്ചാണ് പൊലീസ് ഇവരുടെ ബൈക്ക് കസ്റ്റഡിയിലെടുത്തത്. ഒരു ചാക്കിൽ മൂന്ന് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6 കിലോ 150 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊട്ടാരക്കര സി.ഐ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |