കൊല്ലം : എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ, മെക്കാനിക്കൽ എൻജിനീയറിംഗ് (മുസ്ലിംഒരു ഒഴിവ്) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (ജനറൽ ഒരു ഒഴിവ്) സീറ്റുകളിലേക്ക് പ്രവേശനത്തിന് ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികൾക്കും 26 ന് രാവിലെ 9.30 മുതൽ 10.30 വരെ സ്ഥാപനത്തിൽ ഹാജരായി രജിസ്ട്രേഷൻ ചെയ്യാം.
പ്രവേശന സമയത്ത് ടി.സി ഒഴികെയുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മറ്റ് പോളിടെക്നിക് കോളേജുകളിൽ പ്രവേശനം നേടിയവർ പ്രവേശന സ്ലിപ്പും ഫീസ് രസീതും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ അന്നേദിവസം ഫീസിനത്തിൽ 13,870 രൂപ എ.ടി.എം കാർഡ് മുഖേന അടയ്ക്കണം.
പി.ടി.എ സംഭാവന പണമായി നൽകണം. ഫോൺ: 9744846849, 9400364047.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |