ചാത്തന്നൂർ : കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും തിരുനെൽവേലി ജില്ല അന്ധതാ നിവാരണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഇന്ന് രാവിലെ 7.00 മുതൽ 1.00 മണി വരെ കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടക്കും. നടയ്ക്കൽ മെഡിക്കൽ സെന്ററിലെ ഡോ.അനു എം.അലക്സ് ഉദ്ഘാടനം ചെയ്യും.
രാവിലെ 7 ന് രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ : 9446909911, 6235100020.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |