കൊല്ലം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ (അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി) കൊല്ലം കോർപ്പറേഷൻ തല സിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുകൾ പിൻവലിക്കുക, 200 തൊഴിൽ ദിനങ്ങൾ നൽകുക, 600 രൂപയായി കൂലി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഡി.രാധാക്യഷ്ണൻ, യൂണിയൻ ഭാരവാഹികളായ ഡി. ബാലക്യഷ്ണൻ നായർ, എൻ. ജാരിയത്ത്, ആർ.പ്രസന്നകുമാർ, കൗൺസിലർ അമ്പിളി, സി.സുജാത, ജെ.മാത്യു, പി.അനിൽകുമാർ, കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |