SignIn
Kerala Kaumudi Online
Saturday, 27 April 2024 9.51 AM IST

കവർ കിട്ടാനില്ല, ഡ്രൈവിംഗ് ലൈസൻസിന് കാത്തിരിക്കണം

driving

കൊല്ലം: ഡ്രൈവിംഗ് ലൈസൻസ് തപാൽ വഴി അയയ്ക്കുന്നതിനുള്ള പ്രീപെയ്ഡ് പോസ്റ്റൽ കവറുകളുടെ ക്ഷാമം, ജില്ലയിലെ ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിന് തടസമാകുന്നു. കൊല്ലം ആർ.ടി.ഓഫീസിലെ രണ്ട് ലാമിനേഷൻ മെഷീനുകളിലൊന്ന് അടുത്തിടെ കേടാകുകയും ചെയ്തതോടെ ലൈസൻസ് വിതരണത്തിലെ കാലതാമസം ഇരട്ടിയാക്കി. ലൈസൻസ് പ്രിന്റ് ചെയ്യാനോ ലൈസൻസിംഗ് അതോറിട്ടിയുടെ അംഗീകാരം ലഭിക്കുന്നതിനോ കാര്യമായ കാലതാമസമില്ല. എന്നാൽ, തുടർന്നുള്ള ലാമിനേഷൻ, ഡെസ്‌പാച്ച് വിഭാഗങ്ങളിലാണ് കടമ്പകൾ ഏറെയുള്ളത്. രണ്ടാഴ്ചയിലേറെയായി ഡെസ്പാച്ച് വിഭാഗത്തിൽ കവർ ക്ഷാമം രൂക്ഷമായിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കവറുകളെത്തിയെങ്കിലും അത് ആർ.സി ബുക്കിനായി രൂപകൽപ്പന ചെയ്തവയായിരുന്നു. ലൈസൻസിനുള്ള കവറുകൾ ഉടൻ ലഭ്യമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.

അപേക്ഷകരിൽ വർദ്ധന

വിദേശജോലിക്കായി ഡ്രൈവിംഗ് ലൈസൻസ് നേടാനായുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ത്യൻ ലൈസൻസുള്ളവർക്ക് വിദേശത്ത് ലൈസൻസ് നേടുന്നതിന് നടപടിക്രമം ലഘുവാണെന്നതാണ് ഇതിനുകാരണമെന്ന് അധികൃതർ പറയുന്നു

ഒറ്റദിവസം മതി

 ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചാൽ അടുത്ത ദിവസംതന്നെ ലൈസൻസ് അനുവദിക്കും

 ലൈസൻസ് പുതുക്കാൻ ഓൺലൈനിൽ അപേക്ഷിക്കാം

 രേഖകളുടെ പരിശോധനയ്ക്കും ലൈസൻസ് പുതുക്കലും ഒറ്റദിവസം

കൊണ്ട് പൂർത്തിയാകും

 ലാമിനേഷന് ശേഷം ഡെസ്പാച്ച് വിഭാഗത്തിന് കൈമാറും

 അവിടെ നിന്ന് തപാൽ മാർഗം ഉടമസ്ഥർക്ക് ലഭ്യമാകും

ലൈസൻസ് നേരിട്ട് വാങ്ങാം

ആർ.ടി.ഓഫീസുകളിൽ നേരിട്ടെത്താതെ സമ്പർക്ക രഹിത സേവനമാണ് നിലവിലുള്ളതെങ്കിലും ലൈസൻസ് നേരിട്ട് കൈപ്പറ്റാനുള്ള അവസരം നിലവിൽ ലഭ്യമാണ്. ലൈസൻസ് അനുവദിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തപാൽ വഴി ലഭ്യമായില്ലെങ്കിൽ അതത് ആർ.ടി.ഓഫീസുകളിലെത്തി മതിയായ രേഖകൾ കാണിച്ചാൽ ലൈസൻസ് ഉടമയ്ക്ക് നേരിട്ട് ലഭിക്കും. ആധാർ കാർഡ് നിർബന്ധമായും ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണം.

'' ലൈസൻസ് വിതരണത്തിൽ കാര്യമായ കാലതാമസമുണ്ടായിട്ടില്ല. ലൈസൻസ് അനുവദിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഉടമയ്ക്ക് ലഭ്യമാകുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ടെത്തി വാങ്ങുന്നതിനും തടസമില്ല"

ഡി. മഹേഷ്, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.