കൊല്ലം: ആനന്ദവല്ലീശ്വരം തോപ്പിൽക്കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മഹാചണ്ഡിക ഹോമം നടക്കും.
രാവിലെ 7ന് ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് മഹാപൂർണാഹൂതി, മംഗളാരതി, കലശാഭിഷേകം, പ്രസാദ വിതരണം, അന്നദാനം എന്നിവയോടെ സമാപിക്കും.
ഗുരുജിയുടെ പ്രമുഖ ശിഷ്യൻ സ്വാമി ബ്രഹ്മപാദജി, ബ്രഹ്മചാരി ജി.വിശ്വത്ത്, ബംഗളൂരുവിലെ വേദ് വിജ്ഞാൻ മഹാ വിദ്യാപീഠത്തിലെ പണ്ഡിറ്റുകൾ, കൊല്ലം
കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിലെയും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെയും തന്ത്രി മുഖ്യൻ വിശ്വനാഥ് ശർമ്മ എന്നിവർ നേതൃത്വം നൽകും.
ചണ്ഡിദേവി സങ്കല്പ പൂജയിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:7736153248, 7736372428. വൈകിട്ട് 6ന് ലളിതസഹസ്രനാമ പാരായണം, പൂജവയ്പ്പ്.
4ന് വൈകിട്ട് 6ന് സരസ്വതി പൂജ, വിദ്യാസങ്കല്പപൂജ, തുടർന്ന് എഴുകോൺ ശ്രീശ്രീ അക്കാഡമി വിദ്യാർത്ഥികളുടെ ക്ലാസിക്കൽ മ്യൂസിക് ആൻഡ് ഡാൻസ്. 5ന് രാവിലെ 8 മുതൽ വിദ്യാരംഭ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |