കൊല്ലം: ജില്ലാ ആശുപത്രിയിലെ ലിഫ്ട് ഓപ്പറേറ്ററെ രോഗിക്കൊപ്പം വന്ന രണ്ടുപേർ ക്രൂരമായി മർദ്ദിച്ചു. വേണുഗോപാലൻ നായർക്കാണ് (58) പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിലെ ലിഫ്ടിൽ രോഗികളെ മാത്രമേ പ്രവേശിപ്പിക്കൂ. കൂട്ടിരിപ്പുകാർ പടികയറിയാണ് പോകേണ്ടത്. എന്നാൽ പ്രായമേറിയ സ്ത്രീക്കൊപ്പം വന്ന രണ്ട് ചെറുപ്പക്കാർ തങ്ങളെയും ലിഫ്ടിൽ കയറ്റണമെന്ന് പറഞ്ഞു. അമ്മയെ മാത്രമേ കടത്തിവിടാൻ പറ്റുള്ളുവെന്ന് പറഞ്ഞതോടെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവണ വേണുഗോപാലൻ നായരെ ചവിട്ടുകയും ചെയ്തു. രോഗികളും മറ്റ് ജീവനക്കാരുമെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |