കൊട്ടാരക്കര: കേരള സ്റ്റേറ്റ് ബാൾ ബാഡ്മിന്റൺ അസോസിയേഷനും കൊട്ടാരക്കര നഗരസഭയും കൈകോർത്ത് അറുപത്തെട്ടാമത് സീനിയർ(പുരുഷ- വനിത) ബാൾ ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പ് കൊട്ടാരക്കരയിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി യോഗം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷത വഹിച്ചു. പി.ഐഷാ പോറ്റി, ടി.കെ.ഹെൻട്രി, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, എസ്.ഗോപകുമാർ, എം.മുബാഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി എ.ഷാജു(ചെയർമാൻ), എസ്.ഗോപകുമാർ(ജനറൽ കൺവീനർ), എസ്.ആർ.രമേശ്, റെജിമോൻ വർഗീസ്, അനിൽ അമ്പലക്കര, സി.മുകേഷ്, മോഹൻദാസ്, വി.ഫിലിപ്പ്, അരുൺ കാടാംകുളം, ഉണ്ണിക്കൃഷ്ണൻ മേനോൻ, സന്തോഷ് കല്യാണി, തോമസ് മാത്യു, ഫൈസൽ ബഷീർ, പ്രശാന്ത് കാവുവിള, സുധാകരൻ പള്ളത്ത് (വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |