കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കന്യാകുമാരി കൽക്കുളം റീത്താപുരം ലിയോൺ നഗർ 59ൽ വിനോദിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
10ന് വൈകിട്ട് 6 ഓടെയായിരുന്നു സംഭവം. പെൺകുട്ടി ട്യൂഷന് പോകും വഴിയിൽ ഇയാൾ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടർന്ന് പൊലീസ് സംഘം ഇയാളെ കൈയോടെ പിടികൂടി. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, എം.ജി.അനിൽ, സി.പി.ഒ പ്രമോദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |