കൊല്ലം: പാൽ വില അമിതമായി വർദ്ധിപ്പിച്ചാൽ ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയാത്ത തരത്തിൽ ഹോട്ടൽ ഭക്ഷണത്തിന് വിലവർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നു കാട്ടി കേരള ജനകീയ ഉപഭോക്തൃ സമിതി പ്രവർത്തകർ മുഖ്യമന്ത്രിക്കും ഭക്ഷ്യവകുപ്പ് മന്ത്രിക്കും ക്ഷീരവികസന വകുപ്പ് മന്ത്രിക്കും കത്തുകൾ അയച്ച് പ്രതിഷേധിച്ചു. പാലിന്റേത് പോലെ ഭക്ഷണ സാധനങ്ങളുടെയും വില മുൻകൂട്ടി നിശ്ചയിക്കാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറാകണമെന്നും സമിതി പ്രസിഡന്റ് അഡ്വ.എം.പി. സുഗതൻ ചിറ്റുമല, ജനറൽ സെക്രട്ടറി ലൈക്ക്.പി ജോർജ്, ഭാരവാഹികളായ കിളികൊല്ലൂർ തുളസി,
ബി.മണിയമ്മ, ഗീതാ ഭായി, കുണ്ടറ ഷറഫ്, പി.ജയകുമാർ, അയത്തിൽ സുദർശൻ, സിനിമോൾ, തങ്കച്ചൻ ചിറ്റുമല, ജേക്കബ്, സജിത സുധർമൻ, സുരേഷ് പെരുമ്പുഴ, ആർ.രാജാറാം എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |