കൊല്ലം: കോർപ്പറേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഖൽബിൽ ഖത്തർ ബിഗ് സ്ക്രീൻ ഫെസ്റ്റ് നാളെ മുതൽ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തും.
പ്രീ ക്വാർട്ടർ മുതലുള്ള ലോകകപ്പ് മത്സരങ്ങൾ 500 സ്ക്വയർ ഫീറ്റ് സ്ക്രീനിൽ പി 2 പി10 റെസലൂഷൻ ക്രിസ്റ്റൽ ക്ലിയർ 4 കെ സൗണ്ട് സിസ്റ്റത്തിൽ പ്രദർശിപ്പിക്കും. പ്രദർശനത്തിന്റെ ഭാഗമായി ഡി.ജെ, മ്യൂസിക്കൽ ഇവന്റ്സ്, ബാന്റ്, പഞ്ചാരിമേളം, സെൽഫി കോർണർ, ഫുഡ് കോർട്ട്, സ്പോർട്സ് ക്വിസ് മത്സരം, ദൈനംദിന പ്രവചന മത്സരം, മെഗാ പ്രവചന മത്സരം എന്നിവ നടത്തും. ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജി ഫുട്ബാൾ ഇൻഫോറ്റെൻമെന്റ് കാഴ്ചവയ്ക്കും. കൊല്ലത്തെ ഫുട്ബാളർമാരെയും കായിക പ്രതിഭകളെയും ആദരിക്കും.
നാളെ വൈകിട്ട് 4ന് ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന വിളംബരറാലി സ്റ്റേഡിയത്തിൽ എത്തുമ്പോൾ മന്ത്റി കെ.എൻ. ബാലഗോപാൽ ഖൽബിൽ ഖത്തർ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. പ്രവചന മത്സരത്തിൽ മെഗാ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് മാളിയേക്കൽ ഇലക്ട്രോണിക്സ് - ബോഷിന്റെ മോട്ടോർ ബൈക്ക് സമ്മാനമായി നൽകും. ജില്ലയിൽ ഏറ്റവും വലിയ കട്ടൗട്ട് സ്ഥാപിക്കുന്ന ഫാൻസ് അസോസിയേഷന് പ്രത്യേക സമ്മാനവും എൽ.ബി സ്റ്റേഡിയം പരിസരത്ത് ഏറ്റവും വലിയ കട്ടൗട്ട് സ്ഥാപി ക്കുന്ന ഫാൻസിന് സ്വർണ പതക്കവും സമ്മാനമായി നൽകുമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.കെ.സവാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്റൻ, കോർപ്പറേഷൻ ഡെ. സെക്രട്ടറി പി. ലാൻസ്ലോട്ട് സാമുവൽ, ജില്ലാ സ്പോർട്സ് സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ, സ്പോർട്സ് ഓഫീസർ സി.വി. ബിജിലാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |