കൊല്ലം: ആനയടി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനവും പട്ടികജാതി/വർഗ്ഗ കർഷകർക്കുള്ള കാർഷിക ഉല്പന്നോപാധികളുടെ വിതരണവും മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ശ്രീകുമാർ , ഡോ.സി.ഉണ്ണികൃഷ്ണൻ , ആർ.ഗീത, കെ.വത്സലകുമാരി , എസ്.കെ.ശ്രീജ, ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.പങ്കജാക്ഷൻ, ആർ.സുന്ദരേശൻ
തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന കാർഷിക സെമിനാറിൽ ഡോ.സെന്തിൽ കുമരൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ് ഐ.സി എ.ആർ - ഐ.ഐ.എച്ച്.ആർ ബാംഗ്ലൂർ ) ഡോ.എം.ആർ.രോഹിണി ( സയന്റിസ്റ്റ് ഐ സി എ ആർ - ഐ ഐ എച്ച് ആർ ബാംഗ്ലൂർ ), ഡോ. ഉണ്ണിമായാദവ് (അസിസ്റ്റന്റ് പ്രൊഫസർ ഒ.ആർ.എ.ആർ.എസ് കായംകുളം, ഡോ.സരോജ് കുമാർ (അസി.പ്രൊഫ.കെ.വി.കെ കൊല്ലം ) സുരേഷ് നെൽസൺ (പ്രോജക്ട് ഡയറക്ടർ എ.ടി.എം.എ കൊല്ലം) ആശാ രാജ് ( പ്രോജക്ട് മാനേജർ എസ്.എഫ്.എ.സി കേരള) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |