കൊല്ലം: മുതിർന്ന പൗരന്മാരെ അവഗണിക്കുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സർക്കാർ നയം സമൂഹത്തിന് ഭൂഷണമല്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.
പെൻഷൻ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടയുന്ന സർക്കാർ പണം ധൂർത്തടിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.പി.എ 38ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ജനറൽ കൺവീനൻ വാര്യത്ത് മോഹൻകുമാർ സ്വാഗതം പറഞ്ഞു.
ബിന്ദുകൃഷ്ണ, പി.ജർമ്മിയാസ്, സൂരജ് രവി, ആർ.രാജശേഖരൻ, എ.കെ.ഹഫീസ്, അൻസർ അസീസ്, എസ്.വിപിനചന്ദ്രൻ, ഡി.അശോകൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ്, ജനറൽ സെക്രട്ടറി എം.പി.വേലായുധൻ, ആർ.രാജൻകുരുക്കൾ, പി.ഗോപാലകൃഷ്ണൻ നായർ, ഡി.ചിദംബരൻ, വി.മധുസൂദനൻ, ജി.ജ്യോതിപ്രകാശ്, എം.സുജയ്, കെ.സി.വരദരാജൻപിള്ള, എൽ.ശിവപ്രസാദ്, കെ.ആർ.നാരായണപിള്ള എന്നിവർ സംസാരിച്ചു. സിംപോസിയം വീക്ഷണം മാനേജിംഗ് എഡിറ്റർ ശൂരനാട് രാജശേഖരനും വനിതാ സമ്മേളനം എ.നസീം ബീവിയും സുഹൃത്ത് സമ്മേളനം സി.ആർ.മഹേഷും ഉദ്ഘാടനം ചെയ്തു.
വിവിധ സമ്മേളനങ്ങളിൽ ജെ.സുനിൽ ജോസ്, കെ.ജോൺസൺ, പ്രേംനാഥ്, വിജയകുമാർ, കെ.ചന്ദ്രശേഖരൻ പിള്ള, കെ.രാജേന്ദ്രൻ, ബി.സതീശൻ, ജി.ബാലചന്ദ്രൻ പിള്ള, എസ്.ഗോപാലകൃഷ്ണപിള്ള, എസ്.മുഹമ്മദ് കുഞ്ഞ്, ജി.സുന്ദരേശൻ, ജി.യശോധരൻ പിള്ള, ജി.രാമചന്ദ്രൻ പിള്ള, ഡി.ജോൺ, ആർ.മധു, ടി.നാഗരാജൻ, എസ്.വിജയകുമാരി, ശൈലജ അഴകേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |