SignIn
Kerala Kaumudi Online
Friday, 20 September 2024 7.49 PM IST

സ്കൂൾ ഗെയിംസ്: ഹാൻഡ് ബാളിൽ തൃശൂരിന്റെ തേരോട്ടം

Increase Font Size Decrease Font Size Print Page

കൊല്ലം: കേരള സ്‌കൂൾ ഗെയിംസ് ഹാൻഡ് ബാൾ മത്സരങ്ങളിൽ തൃശൂരിന്റെ തേരോട്ടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെയും തകർത്താണ് തൃശൂർ ജേതാക്കളായത്.

സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ മറികടന്നപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെ തോൽപ്പിച്ചു.

ജൂനിയർ ആൺകുട്ടികളുടെ ഹാൻഡ്ബാളിൽ പാലക്കാടിനെ തോൽപിച്ച് കൊല്ലവും പെൺകുട്ടികളിൽ കൊല്ലത്തെ തോൽപിച്ച് പാലക്കാടും മൂന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ ആലപ്പുഴയെ മറികടന്ന കോഴിക്കോടിനും കോട്ടയത്തെ തോൽപിച്ച കണ്ണൂരിനുമാണ് യാഥാക്രമം ആൺ, പെൺ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം.
ബേസ് ബാൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മലപ്പുറത്തിനാണ് ആധിപത്യം. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെയും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തെയും തോൽപിച്ച് മലപ്പുറം സ്വർണം നേടി.
ബേസ്‌ബാൾ സിനിയർ വിഭാഗത്തിൽ മലപ്പുറത്തിനാണ് ആധിപത്യം. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെയും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തെയും തോൽപിച്ച് മലപ്പുറം സ്വർണംനേടി.

ഹോക്കിയിൽ കൊല്ലവും പത്തനംതിട്ടയും
സീനിയർ ആൺകുട്ടികളുടെ ഹോക്കിയിൽ ആതിഥേയരായ കൊല്ലം ജില്ലയ്ക്ക് സ്വർണം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് പാലക്കാടിനെ തോൽപ്പിച്ചാണ് കൊല്ലം ജേതാക്കളായത്. ലൂസേഴ്‌സ് ഫൈനലിൽ മലപ്പുറത്തെ പരാജയപ്പെടുത്തി തൃശൂർ മൂന്നാം സ്ഥാനം നേടി. വാശിയേറിയ മത്സരം നടന്ന പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക് മറികടന്ന് പത്തനംതിട്ട സ്വർണത്തിൽ മുത്തമിട്ടു. കോഴിക്കോടിനെ തകർത്ത് എറണാകുളം വെങ്കലം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.