പ്രതി വട്ടിയൂർക്കാവിലെ ഓട്ടോഡ്രൈവർ
തിരുവനന്തപുരം: വിദേശത്ത് നിന്ന് മയക്കുമരുന്നെത്തിച്ച് തലസ്ഥാനത്ത് കച്ചവടം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ.മൊത്ത വിതരണക്കാരിൽ ഒരാളായ വട്ടിയൂർക്കാവ് അജന്ത നഗർ മറവൻകോട് ചീനിവിള വീട്ടിൽ സഞ്ജുനെയാണ് (25) വഞ്ചിയൂർ പൊലീസ് പിടികൂടിയത്.വട്ടിയൂർക്കാവിൽ ഓട്ടോ ഡ്രൈവറാണിയാൾ.ഈ കേസിൽ രണ്ട് ദിവസം മുൻപ് നൈജീരിയൻ സ്വദേശിയായ ഡുമോ ലയണലിനെ പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 19ന് വഞ്ചിയൂരിന് സമീപത്ത് നിന്ന് സിൽവസ്റ്റർ എന്നയാളെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം.സിൽവസ്റ്റർ ബംഗളൂരുവിൽ നിന്ന് ഇലക്ട്രോണിക്സ് ഡിവൈഡറിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗമാണ് എം.ഡി.എം.എ വഞ്ചിയൂരിലെത്തിച്ചത്.
ചോദ്യം ചെയ്യലിൽ രണ്ടാം പ്രതിയായ ശ്രീകാന്ത് എന്നയാൾ തിരുവനന്തപുരത്ത് എത്തിക്കാൻ എല്പിച്ചതാണെന്ന് തെളിഞ്ഞു.ശ്രീകാന്തിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയിൽ സ്വദേശിയിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് വ്യക്തമായത്.ബംഗളൂരുവിലെ ബാബ്രപ്പ ലേഔട്ട് എന്ന സ്ഥലത്തുനിന്നാണ് ഡുമോ ലയണലിനെ പിടികൂടി.
ശ്രീകാന്തിന് മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയത് സഞ്ജുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ പിടികൂടിയത്.ഒരു ലക്ഷം രൂപയോളം സഞ്ജു മയക്കുമരുന്നിനായി ശ്രീകാന്തിന് കൈമാറിയതായി വഞ്ചിയൂർ സി.ഐ ഷാനിഫ് പറഞ്ഞു.എസ്.ഐ അലക്‌സ്,സി.പി.ഒമാരായ ഉല്ലാസ്,സാഗർ,ശ്യം,പ്രശാന്ത്,ഷൈജു,രാജീവ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |