പത്തനാപുരം: കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ വിവാദ പരാമർശനത്തിനെതിരെ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്. ഗണേശ് കുമാറിന്റെ വസതിയിലേക്ക് പോത്തുമായാണ് മാർച്ച് നടത്തിയത്.
പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു.
പട്ടാഴിയിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് വരുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ബ്ലോക്ക് പഞ്ചായത്തംഗമായ യൂത്ത് കോൺഗ്രസ് നേതാവ് യദുകൃഷ്ണൻ എം.എൽ.എയെയും പഞ്ചായത്ത് പ്രസിഡന്റിനെയും വിമർശിച്ചിരുന്നു. മാലിന്യ പ്ലാന്റ് വരുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും പോത്തിനെ കുളിപ്പിക്കാൻ പോകാനായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ വിമർശനം. ഇതിന് മറുപടിയായി കുനിഞ്ഞ് വന്ന് നിന്നാൽ കുളിപ്പിക്കാം എന്ന് ഗണേശ് കുമാർ പറഞ്ഞിരുന്നു. ഈ പോത്ത് വിവാദത്തിൽ പ്രതിഷേധിച്ചാണ് പോത്തുമായി വേറിട്ട പ്രതിഷേധം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |