കോട്ടയം: യുവതിയെ പീഡിപ്പിച്ച പ്രതിയെ കോടതി വെറുതെ വിട്ടു. വാഴപ്പള്ളി അമ്മൻകോവിൽ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ വിനീഷിനെയാണ് കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എൻ. ഹരികുമാർ വെറുതെ വിട്ടത്. 2017 ജൂൺ 30ന് രാത്രി 11നായിരുന്നു സംഭവം. വാഴപ്പള്ളിയിൽ പിതൃസഹോദരിയുടെ വീട്ടിൽ ഉറങ്ങികിടന്ന യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. ചങ്ങനാശേരി, ചിങ്ങവനം, തൃക്കൊടിത്താനം തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതകശ്രമമുൾപ്പടെ 25 കേസുകൾ പ്രതിക്കെതിരെയുണ്ട്. പ്രതിക്കുവേണ്ടി അഡ്വ. വിഷ്ണു മണി, അഡ്വ. രാഹുൽ സുകുമാരൻ എന്നിവർ ഹാജരായി. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ വിനീഷ് ഡിമാന്റിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |