തലയോലപ്പറമ്പ് : കേരള കോൺഗ്രസ് (എം) തലയോലപ്പറമ്പ് മണ്ഡലം നേതൃയോഗം പ്രസിഡന്റ് ആന്റണി കളമ്പുകാടന്റെ അദ്ധ്യക്ഷതയിൽ നടന്നു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ.എ.അപ്പച്ചന്റെ ഏഴാം ചരമവാർഷിക ദിനാചരണം ഫെബ്രുവരി ഒന്നിന് ആചരിക്കും. വൈകിട്ട് 5 ന് പള്ളിക്കവലയിലുള്ള പ്രതിമയിൽ പുഷ്പാർച്ചനയും സെമിത്തേരി കല്ലറയിൽ പ്രാർത്ഥനയും. അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, അഗസ്റ്റിൻ മയിലക്കചാലിൽ, പോൾ അലക്സ് പാറശ്ശേരി, സിബി ഉപ്പാണിയിൽ, സോഫി പന്നിക്കോട്ടിൽ, ജോമോൻ അമ്പലത്തിൽ, ആൽവിൻ അരയത്തേൽ, പ്രവീൺ കുറിച്ചിയിൽ, കുര്യൻ മൂർക്കാട്ടിൽ, ഷാനോ.കെ.പി, തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |