കോട്ടയം: ലോക രക്തദാതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കോട്ടയം ഗവ. നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിക്കും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അദ്ധ്യക്ഷത വഹിക്കും. പരിപാടിക്ക് മുന്നോടിയായി ഗാന്ധിനഗർ സ്കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ നിന്ന് സന്ദേശറാലി സംഘടിപ്പിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഫ്ലാഗ് ഒഫ് നിർവഹിക്കും. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഇൻചാർജ് ഡോ. കെ.കെ രാജാറാം മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |