കോട്ടയം: നെഹ്റു ട്രോഫി വള്ലംകളിയിൽ പ്രാഥമിക റൗണ്ടിൽ തന്നെ കോട്ടയത്തെയും ആലപ്പുഴയിലെയും മികച്ച ടീമുകൾ തമ്മിൽ നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങിയതോടെ മത്സരം കൂടുതൽ ആവേശമാകും. കോട്ടയം ജില്ലയിൽ നിന്ന് ഇത്തവണ മൂന്ന് ടീമുകളാണ് ചുണ്ടനിൽ നെഹ്റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചങ്ങനാശേരി ബോട്ട് ക്ലബിന്റെ വലിയ ദിവാൻജിയും കുമരകം ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും അഞ്ചാം ഹീറ്റ്സിൽ നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാലുമായാണ് കൊമ്പുകോർക്കുന്നത്. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മത്സരിക്കുന്ന നാലാം ഹീറ്റ്സിനാണ് മരണഹീറ്റ്സ് എന്ന വിളിപ്പേര്. നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടൻ, കൈനകരി വില്ലേജ് ബോട്ട് ക്ലബ് വീയപുരം ചുണ്ടൻ, കരുവാറ്റ ടൗൺ ബോട്ട് ക്ലബ് കരുവാറ്റ ചുണ്ടൻ എന്നിവയാണ് നടുഭാഗത്തിനൊപ്പം നാലാം ഹീറ്റ്സിൽ മത്സരിക്കുന്നത്.
കൂടുതൽ ആവേശമാകും
മികച്ച സമയമാണ് ഫൈനലിലേക്കുള്ള യോഗ്യത. ഇത് മത്സരം കൂടുതൽ ആവേശഭരിതമാക്കും. ഹീറ്റ്‌സിൽ മികച്ച എതിരാളികളെ കിട്ടിയതിനാൽ കുറഞ്ഞസമയം കണ്ടെത്തി ഫൈനൽ കളിയ്ക്കാനാകുമെന്നാണ് കോട്ടയം ടീമുകളുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |