തൊടുപുഴ: അൽ- അസ്ഹർ പോളിടെക്നിക് കോളേജിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ അൽ- അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി കെ.എം. മൂസ അദ്ധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അഡ്വ. എസ്.എസ്. താജുദ്ധീൻ, എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡി.എഫ്. മെൽവിൻ ജോസ്, പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എ. ഖാലിദ്, അക്കാഡമിക്ഡീൻ പ്രൊഫ. നീദാഫരീദ്, ജനറൽ വിഭാഗം മേധാവി പ്രൊഫ. എൻ.എ. സെമിമോൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |