മുണ്ടക്കയം: പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും പണവും രേഖകളും അടങ്ങിയ ബാഗ് കവർന്നു. മുണ്ടക്കയത്ത് ദേശീയപാതയോടു ചേർന്നു എക്‌സൈസ് റോഡിൽ സ്വകാര്യ വ്യാപാര സമുച്ചയത്തിനു മുന്നിലാണ് പാർക്ക് ചെയ്തിരുന്നത്. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ വിദ്യാർത്ഥികളുടേതാണ് ബൈക്ക്. ബൈക്കിന് മുകളിൽ ബാഗ് വെച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്.
ഇതിനിടയിലാണ് ബാഗ് മോഷണംപോയത്. പണവും പഠന റെക്കോഡുകളും ബാഗിലുണ്ടായിരുന്നു. വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |