കറുകച്ചാൽ : യുവാവിനെ മർദ്ദിച്ച കേസിൽ ആനിക്കാട് പാതിപ്പാട്പള്ളി ഞണ്ടുപറമ്പിൽ ആൽവിൻ (പ്രിൻസ്, 23), കറുകച്ചാൽ തെങ്ങോലിപ്പടി പാലയ്ക്കൽ ഗോകുൽ (29) എന്നിവരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി ഭാഗത്ത് വച്ച് ചെത്തിപ്പുഴ സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചത്. പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആൽവിനെതിരെ കറുകച്ചാൽ, മണിമല, നെടുമുടി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |