കോട്ടയം: ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി മെഗാ അദാലത്ത് നടത്തും. വാഹനാപകട കേസുകൾ, വിവാഹ സംബന്ധമായ കേസുകൾ, വസ്തുതർക്ക കേസുകൾ, രജിസ്‌ട്രേഷൻ വകുപ്പിലെ അണ്ടർ വാലുവേഷൻ കേസുകൾ എന്നിവയാണ് പരിഗണിക്കുന്നത്. കൂടാതെ ഇതര തർക്കങ്ങളായ 1596 കേസുകളും പരിഗണിക്കും. കക്ഷികളുടെ താത്പര്യപ്രകാരം നിലവിലുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കാൻ കോടതികളിൽ അപേക്ഷ സ്വീകരിക്കും. പരാതികൾ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നേരിട്ടോ തപാൽ മുഖനെയോ ഒക്ടോബർ ഒന്നിന് മുൻപ് നൽകാം. ഫോൺ: 04812572422, 04812578827.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |