കോട്ടയം : പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഈഴവ വിഭാഗത്തിലുള്ളവർക്കായി വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ 16,17 തീയതികളിൽ അഭിമുഖം നടക്കും. വയർമാൻ, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റന്റ്, ഡയറിയിംഗ് ട്രേഡുകളിലേക്ക് 16 ന് രാവിലെ 10 നും, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡുകളിലേക്ക് 17 ന് രാവിലെ 10 നുമാണ് അഭിമുഖം. ഈ വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0481 2551062, 6238139057.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |