നാഗപ്പുഴ: ശാന്തുകാട് ശ്രീ ദുർഗാ ഭദ്രാ ശാസ്താ നാഗ ക്ഷേത്രത്തിലെ ഇത്തവണത്തെ വിജയദശമി ആഘോഷങ്ങൾ പൂർത്തിയായി. രാവിലെ സരസ്വതീ മണ്ഡപത്തിൽ മേൽശാന്തി പ്രമോദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം വിദ്യാഗോപാലമന്ത്രാർച്ചനയും പൂജയെടുപ്പും നടന്നു. തുടർന്ന് പ്രൊഫ. വി.എസ്. റെജി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. പതിവുപോലെ ധാരാളം കുട്ടികൾ ആദ്യക്ഷരം കുറിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. വേദിയിൽ ഭക്തിഗാനമേളയും റിട്ട. ഫയർ ഓഫീസർ അബ്ദുൾ സലാം നയിച്ച സുരക്ഷാ ബോധവത്കരണ ക്ലാസും നടന്നു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |