കോട്ടയം: ക്ഷീര വികസനവകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പാമ്പാടി ബ്ലോക്ക് ക്ഷീരസംഗമം നാളെ മീനടം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നടക്കും. പൊതുസമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അദ്ധ്യക്ഷയാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മോനിച്ചൻ കിഴക്കെടം, ഡാലി റോയി, കെ സി ബിജു, അമ്പിളി മാത്യു, സിന്ധു അനിൽകുമാർ, ജിമ്മി ജേക്കബ്, തോമസ് മാളിയേക്കൽ, മഞ്ജു ബിജു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ക്ഷീരകർഷകരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |