ചിങ്ങവനം : പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പനച്ചിക്കാട് വെള്ളൂത്തുരുത്തി മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് (34) നെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. 2023ലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ടുമായി വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ വിഷ്ണു, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ സഞ്ജിത്ത്, ശ്രീകുമാർ, പ്രിൻസ്, ഹരികൃഷ്ണൻ, ശരത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |