തൊടുപുഴ : മുനിസിപ്പാലിറ്റി പകൽ വീടിന്റെ നേതൃത്വത്തിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ മനു തൊടുപുഴയെ ആദരിച്ചു. മുനിസിപ്പൽ കൗൺസിലർ ആർ.ഹരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ.ജെസി ആന്റണി ഉപഹാരം നൽകി. തൊടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രശോഭ് , എഴുത്തുകാരൻ കെ.ആർ.സോമരാജൻ ,സി.ബി. ഹരികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. മനു തൊടുപുഴയെ ആർ. സാംബൻ പരിചയപ്പെടുത്തി. വാർഡ് വികസന സമിതി കൺവീനർ വി.വി. ഷാജി സ്വാഗതവും ഡോ.പി.ആർ. ചന്ദ്രശേഖരപിള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |