പീരുമേട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച ഉല്ലാസയാത്രാസംഘത്തിന്റെ ഇരുനൂറാമത്തെ ട്രിപ്പിന്
പാഞ്ചാലിമേട്ടിൽ വൻ സ്വീകരണം. വെഞ്ഞാറംമൂട് ഡിപ്പോ ഒരുക്കിയട്രിപ്പിനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. നാല് ബസുകളിലായാണ് ഉല്ലാസയാത്ര സംഘം പാഞ്ചാലിമേട്ടിൽ എത്തിയത്. വാഗമൺ ഉൾപ്പെടെയുളള വിനോദസഞ്ചാര മേഖലകളിലും
പരുന്തുംപാറയിലും സന്ദർശനം നടത്തി.
ഇത് പുത്തനുണർവ്
വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പരുന്തുംപാറയിലേക്ക് എല്ലാ ദിവസവും 4 ബസുകളും, വാഗമണ്ണിലേക്ക് എല്ലാ ദിവസവും കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്ര ട്രിപ്പുകളും എത്തുന്നു. ഇത് ഇടുക്കിയുടെ ഗ്രാമീണ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |