ഇടുക്കി: അന്താരാഷ്ട്ര ദുരന്തലഘൂകരണദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഇടുക്കി ഫയർ റെസ്‌ക്യൂ വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സന്നദ്ധരക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. കളക്ടർ വി. വിഘ്‌നേശ്വരി പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. സന്നദ്ധ പ്രവർത്തകർക്കായി ഏകദിന പരിശീലന പരിപാടി, ജില്ലയിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരം എന്നിവയും നടന്നു.ജില്ലാ ഹസാർഡ് അനാലിസ്റ്റ് രാജീവ് ടി. ആർ, ദുരന്തനിവാരണവിഭാഗം ജൂനിയർ സൂപ്രണ്ട് നാരായണൻകുട്ടി പി.ബി, ഡി.എം പ്ലാൻ ജില്ലാ കോർഡിനേറ്റർ കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |