കോട്ടയം: കാപ്പ ചുമത്തി നാടുകടത്തുന്ന ഗുണ്ടകൾ തിരികെയെത്തുന്നത് അതിശക്തരായി. ലഹരി ഗുണ്ടാമാഫിയകളുമായി ചേർന്ന് മറ്റ് ജില്ലകളിൽ ഇവർ സാമ്രാജ്യങ്ങൾ ഒരുക്കുകയാണ്. ഗുണ്ടാ നേതാവ് അലോട്ടിക്ക് പൾസർ സുനിയുമായി ബന്ധമുണ്ടായതും നാടുകടത്തപ്പെട്ട മറ്റുഗുണ്ടകൾ അന്യജില്ലകളിൽ വിവിധ കേസുകളിൽ പ്രതികളാകുന്നതും ഇങ്ങനെയാണ്. ജില്ലയിൽ നിന്ന് നാടുകടത്തിയ പല ഗുണ്ടകളും വ്യവസ്ഥ ലംഘിച്ച് തിരികെയെത്തുന്നുണ്ട്. തെളിവോടെ പിടികൂടിയ ചിലരെ അകത്തുമിട്ടു. ഇവരിലേറെപ്പേരും കൊച്ചി കേന്ദ്രീകരിച്ച് പുതിയ താവളം തുടങ്ങുന്നതായാണ് സൂചന. കാപ്പ ചുമത്തി ഗുണ്ടകളെ റിമാൻഡ് ചെയ്യാനുള്ള അധികാരം കളക്ടർക്കാണ്. എന്നാൽ, ഇതേ നിയമപ്രകാരം ഗുണ്ടകളെ നാടുകടത്താൻ പൊലീസിനുള്ള അധികാരം ഉപയോഗിച്ചാണ് സ്ഥിരം കുറ്റവാളികളെ ജില്ലയ്ക്ക് പുറത്തേക്കു നിശ്ചിത കാലയളവിലേക്കു നാടുകടത്തുന്നത്. ഇത് ബന്ധം വിപുലീകരിക്കാനും സാമ്പത്തികമുണ്ടാക്കാനുമുള്ള അവസരമായി കാണുകയാണ് ക്രിമിനലുകൾ.
പൊലീസിനും വീഴ്ച
നാടുകടത്തപ്പെടുന്ന ഗുണ്ടകളെ നിരീക്ഷിക്കുന്നതിലെ വീഴ്ച.
പുതിയ ഫോണും സിംകാർഡും ഉപയോഗിക്കുന്നതും അറിയുന്നില്ല.
എത്തുന്ന സ്ഥലത്ത് ഇവർ താവളമൊരുക്കുന്നു.
ആലപ്പുഴ, കൊച്ചി, തൃശൂർ കേന്ദ്രീകരിച്ച് ജില്ലയിലെ ഗുണ്ടകൾക്ക് വിപുല ബന്ധം
മറ്റിടങ്ങളിൽ ബ്ളേഡ്, ക്വട്ടേഷൻ, ലഹരി ഇടപാടുകൾ
ജയിൽ ബന്ധം തുണ
ചെറിയ മീനായി ജയിലിൽ കയറുന്ന ഗുണ്ടകൾ തിമിംഗലങ്ങളായാണ് പുറത്തിറങ്ങുന്നത്. ഈ ബന്ധം നാടുകടത്തപ്പെടുമ്പോഴും തുണയ്ക്കും. ദൂരെ ദിക്കുകളിലേയ്ക്ക് നാടുകടത്തപ്പെടുന്ന കാപ്പാ ഗുണ്ടകൾ പുതിയ സ്ഥലത്തെത്തിയാൽ അവിടെ പുതിയ കൂട്ടുകാരെ കണ്ടെത്തും. ജയിലിലോ മറ്റു ക്രിമിനൽ സാഹചര്യങ്ങളിലോ പരിചയപ്പെട്ടവരെ തേടിപ്പിടിച്ച് കൂട്ടാളികളാക്കും. നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ നിർജീവമാക്കി പുതിയ സിം തരപ്പെടുത്തും.
നാടുകടത്തിയത് 32 ഗുണ്ടകളെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |