പാലാ: മന്ത്രി ചോറുവിളമ്പി ; മരിയാ സദനിലെ മക്കൾ വയറു നിറയെ ഉണ്ടു. പിതാവിന്റെ വേർപാടിന്റെ ഓർമ്മദിവസമായ ഇന്നലെ മന്ത്രി റോഷി അഗസ്റ്റിനും കുടുംബാംഗങ്ങളും മരിയാസദനം സന്ദർശിച്ചു.
മരിയാസദനം ഡയറക്ടർ സന്തോഷ് ജോസഫും കുടുംബവും, വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും മരിയാസദനം അംഗങ്ങളും ചേർന്ന് റോഷിയെ സ്വീകരിച്ചു. പിതാവിന്റെ ഓർമ്മക്കായാണ് മരിയസദനിലെ മക്കൾക്ക് മന്ത്രി ഉച്ചഭക്ഷണം ഒരുക്കിയത്.
അനാഥരെയും മാനസിക രോഗികളെയും സംരക്ഷിക്കുന്ന സന്തോഷ് ജോസഫിനെയും കുടുംബത്തെയും മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. മരിയസദനത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. മരിയാസദനം നിലവിൽ അഭിമുഖീകരിക്കുന്ന സർക്കാർ ഗ്രാന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായുള്ള നിവേദനം മരിയാസദനം ഡയറക്ടർ സന്തോഷ് ജോസഫ് മന്ത്രിക്ക് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |