തലനാട്: തലനാട് യംഗ് ചലഞ്ചേഴ്‌സ് ക്ലബിന്റെ വോളിബാൾ ടൂർണമെന്റിന് തുടക്കമായി. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട എസ്.ഐ വി.എൽ ബിനു മുഖ്യാതിഥിയായി. എൻ.ടി. കുര്യൻ, സോളി ഷാജി, രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, ബി.ബിന്ദു, ഷാജി കുന്നിൽ, സോണി ബിനീഷ്, വത്സമ്മ ഗോപിനാഥ്, ആശാ റിജു, രാഗിണി ശിവരാമൻ, ഷെമീല ഹനീഫ, എ.ജെ സെബാസ്റ്റ്യൻ, എം.എസ് ദിലീപ് കുമാർ, റോബിൻ ജോസഫ്, പി.വി തുളസീധരൻ എന്നിവർ പങ്കെടുത്തു. പി.എസ് ബാബു സ്വാഗതവും , കെ.ആർ സജി നന്ദിയും പറഞ്ഞു. 14 ന് വനിതാ വോളിബാൾ മത്സരവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |