പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ.ടി.സി ഗ്ലോബലിന്റെ 2024, 25 വർഷത്തെ 'എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡിന് ' രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി. അക്കാദമിക നിലവാരം, പാഠ്യ - പാഠ്യേതര രംഗങ്ങളിലെ നൂതന ആശയങ്ങൾ, നൈപുണ്യ വികസന സാദ്ധ്യതകൾ, സാമൂഹ്യ പ്രതിബദ്ധത എന്നിവ മാനദണ്ഡമാക്കിയാണ് പുരസ്കാരം. മേയ് 10 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കുമെന്ന് എൽ.ടി.സി ഗ്ലോബൽ സി.ഇ.ഒ മാത്യു അലക്‌സാണ്ടർ അറിയിച്ചു. കോളേജിന് ലഭിച്ച അംഗീകാരത്തിന് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടനെയും , മറ്റ് ജീവനക്കാരെയും മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |