കോട്ടയം : ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമായ ജൂലായ് 18ന് രാഹുൽഗാന്ധി പങ്കെടുക്കുന്ന പൊതുയോഗത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്‌പെഷ്യൽ ജനറൽ ബോഡിയോഗം ഇന്ന് ചേരും , കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ , യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി , കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ , പി.സി വിഷ്ണുനാഥ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവർ പങ്കെടുക്കും . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും , വരാൻപോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങളെ ക്കുറിച്ചുള്ള അന്തിമരൂപം ഇന്നുണ്ടാകും. . ഉമ്മൻചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട രാഹുൽഗാന്ധിയുടെ വരവ് ചരിത്ര സംഭവമാക്കി മാറ്റുമെന്ന് ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു.യോഗത്തിന് ശേഷം ജില്ലാ കോർ കമ്മിറ്റി യോഗം യോഗവും ചേരുമെന്ന് അദ്ദേഹം പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |