വൈക്കം : അക്ഷയ റസിഡൻസ് അസോസിയേഷന്റെ ഒൻമ്പതാമത് വാർഷികവും, ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും പ്രതിഭകളെ ആദരിക്കലും ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടത്തി. സി.കെ.ആശ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കവി.കെ.അരവിന്ദൻ കെ.എസ്.മംഗലം മുഖ്യ പ്രഭാഷണം നടത്തി. മുൻ നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുബാഷ്, കൗൺസിലർ കെ.എൻ.മാധുരി അക്ഷയ ഭാരവാഹികളായ പി.കെ.വിജയകുമാരി, എസ്.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. നഗരസഭാ കൗൺസിലറായി തിരഞ്ഞെടുത്ത കെ.എൻ.മാധുരിയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |