തൊടുപുഴ : കെ. പി .എസ്. ടി .എ തൊടുപുഴ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ. എസ് .എസ്, യു .എസ് .എസ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് ഒരുങ്ങി കൊണ്ടിരിക്കുന്ന കുട്ടികൾക്കായി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുൽ കലാം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരീക്ഷയിൽ തൊടുപുഴ ഉപജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറോളം കുട്ടികൾ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി പി. എം നാസർ ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് സുനിൽ ടി തോമസ്, ഉപജില്ല പ്രസിഡന്റ് ദീപു ജോസ്, സെക്രട്ടറി രതീഷ് വി ആർ, സിനി ട്രീസ ജോൺ, രാജിമോൻ ഗോവിന്ദ് , ബിജു ഐസക്ക്, ജെയിംസ് കെ തോമസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
