കോട്ടയം: ജില്ലയിൽ മെയ് 10 മുതൽ ഇന്നലെ വരെയുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 23.6 കോടി രൂപയുടെ കൃഷിനാശം. 8161 കർഷകരുടെ 4812.51 ഹെക്ടർ സ്ഥലത്ത് വിവിധ കാർഷിക വിളകൾക്ക് നഷ്ടം സംഭവിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. നെല്ല്, റബർ, കപ്പ, വാഴ എന്നിവയാണ് പ്രധാനമായും നശിച്ചത്.
ബ്ലോക്കുകളിലെ നഷ്ടത്തിന്റെ
കണക്ക് (ലക്ഷത്തിൽ):
ഈരാറ്റുപേട്ട-28.97,
ഏറ്റുമാനൂർ-291.08 ,
കടുത്തുരുത്തി - 446.32
കാഞ്ഞിരപ്പള്ളി- 41.29,
മാടപ്പള്ളി-120.97,
പാലാ-177.98
പള്ളം-500.24,
പാമ്പാടി-25.51,
ഉഴവൂർ-121.20 ,
വൈക്കം-97.27,
വാഴൂർ-514.03
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |