ചങ്ങനാശേരി : ചങ്ങനാശേരി എസ്.ബി കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9 ന് രക്ഷാധികാരിയും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പണം നടക്കും. നാളെ ശതാബ്ദി സ്മാരകമായി നിർമ്മിക്കുന്ന പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർ ജോസഫ് പെരുന്തോട്ടം നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് 2. 30ന് ആരംഭിക്കുന്ന പൊതുയോഗത്തിൽ മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു യോഗം ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണവും ശതാബ്ദി ലോഗോയുടെ പ്രകാശനവും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. കോളേജ് രൂപകൽപ്പന ചെയ്ത ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ആപ്ലിക്കേഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ ജോബ് മൈക്കിൾ എം എൽ എ കുര്യാളശ്ശേരി മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |