ചങ്ങനാശേരി: കേരള വൈ.എം.സി.എ ലിറ്ററേച്ചർ ബോർഡിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ വൈ.എം സി എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു.
ലിറ്ററെച്ചർ ബോർഡ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വൈ.എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ സന്ദേശം നൽകി. വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ റോസക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മിഷൻ മുൻ ഡയറക്ടർ ജേക്കബ് ജോബ് മോഡറേറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |