തിരുവാർപ്പ്: കൃഷി വകുപ്പും തിരുവാർപ്പു പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഞാറ്റുവേല ചന്തയുടേയും കർഷക സഭയുടേയും, വിള ഇൻഷുറൻസ്, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. കൊവിഡ് മാനദണ്ഡപ്രകാരം നടന്ന യോഗത്തിൻ പഞ്ചായത്ത് മെമ്പർമാരും കർഷകരും പങ്കെടുത്തു. പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു. വിത്തുകൾ ആവശ്യമുളള തിരുവാർപ്പ് പഞ്ചായത്ത് നിവാസികൾ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |