കോട്ടയം : ജില്ലയിൽ 628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 6494 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.67 ശതമാനം. രോഗം ബാധിച്ചവരിൽ 271 പുരുഷൻമാരും 269 സ്ത്രീകളും 87 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 489 പേർ രോഗമുക്തരായി. 4719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 202308 പേർ കൊവിഡ് ബാധിതരായി. 195768 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 22807 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |