കോട്ടയം : കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഇന്നലെ രജിസ്റ്റർ ചെയ്തത് 201 കേസുകൾ. 195 പേർ അറസ്റ്റിലായി. 18099 വാഹനങ്ങൾ പരിശോധിച്ചപ്പോൾ അനധികൃതമായി പുറത്തിറങ്ങിയ 419 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. മാസ്ക് ധരിക്കാത്തതിന് 619 പേർക്കെതിരെയും സാമൂഹികഅകലം പാലിക്കാത്തതിന് 524 പേർക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 61 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പരിശോധനകൾ തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |